കനത്ത മഴ: എറണാകുളത്ത് വോട്ടിങ് മാറ്റിവെക്കാന്‍ സാധ്യത

കൊച്ചി: കനത്ത മഴയെതുടര്‍ന്ന പലയിടത്തും പോളിങ് തടസ്സപ്പെട്ടതിനാല്‍ എറണാകുളം മണ്ഡലത്തില്‍ വോട്ടിങ് മാറ്റിവെക്കണമെന്ന യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുവരെ 4.6 ശതമാനം പോളിങ് മാത്രമാത്രമാണ് നടന്നത്. പല ബൂത്തുകളിലും വെള്ളം കയറിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടയക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

എറണാകുളത്ത് കനത്ത മഴ തുടരുകയാണ്. എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.

SHARE