സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ ലിവര്‍പൂളിന് കരുത്തുറ്റ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സതാംപ്ടണെ തറപറ്റിച്ചത്. കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ച് സതാംപ്ടണ്‍ മുന്നിലെത്തുകയായിരുന്നു.

ഒന്‍പതാം മിനിറ്റിൽ ഷെയ്ൻ ലോങിന്‍റെ ഗോളിലൂടെ സതാംപ്റ്റനാണ് ആദ്യം മുന്നിൽ എത്തിയത്.

എന്നാല്‍ മുപ്പത്താറാം മിനുട്ടില്‍ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു. വാശിയേറിയ മത്സരത്തില്‍ പിന്നീടൊരിക്കലും ഗോള്‍ വഴങ്ങാതിരുന്ന ലിവര്‍പൂര്‍, തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ ജയവും പിടിച്ചടക്കി. 80-ാം മിനിട്ടിൽ മുഹമ്മദ് സലാ മിന്നും സോളോ നേടിയത്.

86-ാം മിനിട്ടിൽ ഹെൻഡേഴ്സണും ലക്ഷ്യം കണ്ടതോടെ ലിവർപൂൾ വീണ്ടും പോയിന്‍റ് പട്ടികയിൽ മുന്നിലെത്തി. 32 കളികളിൽ നിന്ന് 82 പോയിന്‍റാണ് ലിവർപൂളിനുള്ളത്. രണ്ട് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റ‍ർ സിറ്റിക്ക് ലീഗിൽ ഒരു കളി കൂടി ബാക്കിയുണ്ട്.