കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയ കോണ്‍ഗ്രസുകാരും ലീഗുകാരുമാണ് സാമൂഹിക അകലം പാലിക്കാതിരുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: ടിപി കൊലക്കേസ് പ്രതിയായിരുന്ന പികെ കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയ കോണ്‍ഗ്രസുകാരും ലീഗുകാരുമാണ് സാമൂഹിക അകലം പാലിക്കാതിരുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍. ഇവിടെയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.

പികെ കുഞ്ഞനന്തന്റെ സംസ്‌കാര ചടങ്ങില്‍ ബഹുജന പങ്കാളിത്തം ഉണ്ടായതും അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടതും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, മൃതദേഹം കാണാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കുറ്റക്കാരെന്ന രീതിയില്‍ മന്ത്രി പ്രസ്താവന നടത്തിയത്.

SHARE