കള്ള റാസ്‌കല്‍, പോക്രിത്തരം സഭയില്‍ ഇ.പി ജയരാജന്റെ തെറിവിളി

പെരിയ ഇരട്ടക്കൊലക്കേസ് അടിയന്തരപ്രാധാന്യമുള്ള വിഷയമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതികരിച്ച പ്രതിപക്ഷത്തിനെതിരെ തെറിവിളിയുമായി മന്ത്രി ഇ.പി ജയരാജന്‍. കള്ളറാസ്‌കലുകളെന്നും പോക്രിത്തരമെന്നും മന്ത്രി വിളിച്ചുപറയുന്നത് വ്യകത്മായി കേള്‍ക്കാം.

മുഖ്യമന്ത്രിയുടെ മൈക്കില്‍ കൂടിയാണ് കള്ള റാസ്‌കല്‍, പോക്രിത്തരം തുടങ്ങിയ വാക്കുകള്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉപയോഗിച്ചത്. എന്നാല്‍ മന്ത്രിക്കെതിരെ ആരോപണവുമായി വി.ഡി. സതീശന്‍ ഏഴുന്നേറ്റു. ബഹളത്തിനിടെ ഇ.പി.ജയരാജന്‍ പറഞ്ഞത് അടുത്തു നിന്ന മുഖ്യമന്ത്രിയുടെ മൈക്കില്‍ കൂടി തങ്ങള്‍ കേട്ടതായി സതീശന്‍ ഉന്നയിച്ചു. എന്നാല്‍ അത്തരം വാക്കുകള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം നിര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിക്കിടെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

SHARE