‘ആണുങ്ങളുടെ കൈകാലുകളില്‍ തഴമ്പുള്ളതിനാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകുന്നില്ല; യുവാക്കള്‍ തെങ്ങ് കയറ്റം ഉപേക്ഷിക്കുന്നതിന് കാരണം ഇതാണ്’; മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: തെങ്ങ് കയറുന്ന ആണുങ്ങളുടെ കൈകാലുകളില്‍ തഴമ്പുള്ളതിനാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാല്‍ യുവാക്കള്‍ തെങ്ങ് കയറ്റം ഉപേക്ഷിക്കുകയാണെന്നും വ്യവസായമന്ത്രി ഇ.പി ജയരാജന്‍. ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിനു കാരണം ഓഡിറ്റോറിയത്തിന് ലൈസന്‍സ് നല്‍കാത്തതല്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.

തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു വശത്ത് നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് വിചിത്ര പരാമര്‍ശവുമായി മന്ത്രി ജയരാജന്‍ രംഗത്ത് വന്നത്. ആന്തൂരില്‍ സംരംഭകന്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷക്ക് മന്ത്രി ക്ലീന്‍ ചിറ്റും നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

SHARE