ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം; ഗവര്‍ണറെ വാഴ്ത്തി ഇ.പി ജയരാജന്‍

നയപ്രഖ്യാപനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് സര്‍ക്കാര്‍ രംഗത്ത്.നിയമസഭ വിട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ പരിഹസിച്ചാണ് മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഗവര്‍ണറുടെ സമീപനം നല്ലതാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞത് പൊതുസമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പൗരത്വനിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്ന ഗവര്‍ണരുടെ തിരിച്ചു കൊണ്ടുവന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം മുന്‍പ്് തന്നെ വ്യക്തമാക്കിയിരുന്നു.ഇത്രക്കാലം ഗവര്‍ണറെ എതിര്‍ത്തിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ഗവര്‍ണറെ വാഴ്ത്തുന്നത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

SHARE