‘ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കണ്ണൂരില്‍ സ്ഥിതി ഗുരുതരം’; മുന്നറിയിപ്പുമായി മന്ത്രി ഇ.പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരിലെ സ്ഥിതി അതീവഗുരുതരമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. മരിച്ച എക്‌സൈസ് െ്രെഡവറുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കണ്ണൂരില്‍ കോവിഡ് സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 136 പേരാണ് കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 14,090 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

SHARE