‘തന്റെ ബന്ധുക്കള്‍ പല സ്ഥലത്തും ഉണ്ടാകും’;വിവാദപ്രതികരണവുമായി മന്ത്രി ഇപി ജയരാജന്‍

കണ്ണൂര്‍: തന്റെ ബന്ധുക്കള്‍ പല സ്ഥാനത്തും ഉണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. പികെ ശ്രീമതി എംപിയുടെ മകനും ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് തന്റെ ബന്ധുക്കള്‍ പല സ്ഥാനത്തും ഉണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചത്.

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ തലപ്പത്തേക്ക് സുധീര്‍ നമ്പ്യാരെ പിണറായി സര്‍ക്കാര്‍ നിയമിച്ചത് ഇന്നലെയാണ്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കൈകാര്യം ചെയ്യുന്നത് ഈ കോര്‍പ്പറേഷനാണ്.

SHARE

Warning: A non-numeric value encountered in /home/forge/test.chandrikadaily.com/wp-content/themes/Newspaper/includes/wp_booster/td_block.php on line 326