പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ജാഫ്രാബാദിലും ഷഹീന്‍ബാഗ് മോഡല്‍ സമരം. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേരാണ് ജാഫ്രാബാദ് മെട്രോ സ്റ്റേഷനു സമീപത്തുള്ള റോഡില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വന്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. മെട്രോ സ്റ്റേഷന് അടച്ചു. 500ല്‍ അധികം സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. 70 ദിവസമായി ഷഹീന് ബാഗില്‍ സമരം നടക്കുന്നുണ്ട്.
അതിനിടെ, ഷഹീന്‍ബാഗില്‍ പ്രതിഷേധം നടക്കുന്ന റോഡിന് സമാന്തരമായ പാത ഡല്‍ഹി പൊലീസ് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഫരിദാബാദിനെയും നോയ്ഡയെയും ബന്ധപ്പിക്കുന്ന ഈ റോഡ് 69 ദിവസമായി ബാരിക്കേഡ് നിരത്തി അടച്ചിരിക്കുകയായിരുന്നു.