കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം; പാസില്ലാത്തവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം

തിരുവനന്തപുരം: രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള പാസിന് അപേക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷിക്കണം. ഇതിനകം ഏതുമാര്‍ഗം വഴിയും അപേക്ഷിച്ചവര്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ സൗകര്യമുണ്ടാകും.

ഒരേ ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പി.എന്‍.ആര്‍ നമ്പര്‍ എന്നിവ ‘കോവിഡ്19 ജാഗ്രത’ വഴി രേഖപ്പെടുത്തണം. റെയില്‍വേ ടിക്കറ്റ് ഉറപ്പാക്കിയശേഷമാകണം പാസിനായി അപേക്ഷിക്കേണ്ടത്. കേരളത്തില്‍ ഇറങ്ങുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍ വഴി വിശദാംശങ്ങള്‍ പരിശോധിച്ച് വൈദ്യപരിശോധനക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവര്‍ നിര്‍ബന്ധിത 14 ദിവസ ഹോം ക്വാറന്റയിനില്‍ പ്രവേശിക്കണം. ഹോം ക്വാറന്റയിന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ മാറ്റും. രോഗലക്ഷണങ്ങളെ ഉള്ളവരെ തുടര്‍പരിശോധന നടത്തും.
റെയില്‍വേസ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവര്‍ ഹോം ക്വാറന്‍യിന്‍ സ്വീകരിക്കുകയും വേണം. റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.
കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ (tthps://covid19jagratha.kerala.nic.in ) പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ public servicsedomtseic returnese new applicationform group, if more than one aret rav–elling in the same ticktefill in the details like fromts ation, boundts ation, addrsseselect mode oft rav–el ast rainentert rain no./specialt rainenter PNR no.submit എന്ന രീതിയിലാകണം പാസിനുള്ള അപേക്ഷ പൂരിപ്പിക്കേണ്ടത്.

റോഡ് മുഖേന അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി വരുന്നവരും കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കണം. കേരളത്തില്‍നിന്ന് പാസ് നേടുന്നതിനൊപ്പം ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെനിന്നുള്ള ആവശ്യമായ പാസുകളും യാത്രയ്ക്ക് മുമ്പ് നേടിയിരിക്കണം. യാത്രക്കിടയില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാസുകള്‍ ലഭിച്ചശേഷമേ യാത്ര ആരംഭിക്കാവൂ. പാസില്ലാതെ വരുന്നവര്‍ക്ക് ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശനം അനുവദിക്കില്ല. സ്വന്തം വാഹനമോ വാടകവാഹനമോ വീടുകളില്‍ പോകാന്‍ ഉപയോഗിക്കാം. വാടകവാഹനമാണെങ്കില്‍ എന്‍ട്രി ചെക്ക്പോസ്റ്റില്‍നിന്ന് വാഹനത്തിനുള്ള റിട്ടേണ്‍ പാസും നല്‍കും.
റോഡ് മുഖേന വരുന്ന ഒരു സംഘത്തിലെ യാത്രക്കാര്‍ക്ക് വെവ്വേറെ ദിവസങ്ങളിലേക്കാണ് പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും എല്ലാവര്‍ക്കും പാസില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഒരേ വാഹനമാണെങ്കില്‍, യാത്രക്കാരില്‍ ഏതെങ്കിലും ഒരാള്‍ക്ക് അനുവദിച്ച തീയതിയില്‍ എത്താവുന്നതാണ്.