രജനിയുടെ 2.0 ടീസര്‍ പുറത്ത്‌

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ശങ്കര്‍ സിനിമ
“യന്തിരൻ 2.0″യുടെ ആദ്യ ടീസർ പുറത്ത്. രജനികാന്ത് അമാനുഷിക മനുഷ്യനായി എത്തിയ യന്തിരന്റെ രണ്ടാം പതിപ്പിന്റെ ടീസറാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

വമ്പന്‍ വിഷ്വല്‍ ഇഫക്ട്‌സിന്റെയും ആക്ഷന്‍സിന്റെ അകമ്പടികളോടെ കണ്ണഞ്ചിപ്പുക്കുന്നതാണ് ടീസര്‍. നേരത്തെ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന 2.0ലെ ഫൂട്ടേജിലെ ചില ഭാഗങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ടീസറിലെ രംഗങ്ങള്‍. കൂടാതെ ആദ്യ ഭാഗത്തിലെ രജനിയുടെ അമാനുഷിത വേഷമായ ചിട്ടി റോബോട്ട് രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. എ.ആര്‍ റഹ്മാന്റെതാണ് പശ്ചാത്തലസംഗീതം.

SHARE