ചീഫ് ജസ്റ്റിസിനെതിരായ പരാതി; ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇന്നലെയാണ് അന്വേഷണം സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും കോടതി ഉത്തരവുണ്ടായത്.

പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം. മൂന്നംഗ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയ ഒഴുവില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി.

SHARE