ആദിത്യനാഥിന്റെ യു.പിയില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇംഗ്ലീഷ് അധ്യാപികക്ക് ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ രംഗത്തിന്റെ മോശം അവസ്ഥയെ എടുത്തുകാണിക്കുന്ന മറ്റൊരു സംഭവം കൂട്ടി റിപ്പോര്‍ട്ട് ചെയ്തു. ഉന്നാവോ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജില്ലാ മജിസ്ട്രറ്റ് സ്‌കൂളില്‍ നടത്തിയ പരിശോ
ധനയിലാണ് അധ്യാപികക്ക് ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന കാര്യം പുറത്ത് വരുന്നത്. ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്ന് ഏതാനും വരികള്‍ വായിക്കാനായിരുന്നു മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം. എന്നാല്‍ അധ്യാപികക്ക് വായിക്കാന്‍ സാധിച്ചില്ല.

അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിര്‍ദേശമാണ് മജിസ്്‌ട്രേറ്റ് മുന്നോട്ടുവെച്ചത്.പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ചയാണ് ഉനാവോ ജില്ലയിലെ സിക്കന്ദര്‍പൂര്‍ സരൗസി പ്രദേശത്തുള്ള സ്‌കൂള്‍ സന്ദര്‍ശിച്ചത്.ആദ്യം വിദ്യാര്‍ത്ഥികളോട് അവരുടെ ഇംഗ്ലീഷ് പുസ്തകത്തില്‍ നിന്ന് എന്തെങ്കിലും വായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ക്ക് സാധിക്കാതെ വന്നപ്പോഴാണ് കുറച്ച് വരികള്‍ വായിക്കാന്‍ അദ്ദേഹം ടീച്ചറോട് ആവശ്യപ്പെട്ടത്. ഇംഗ്ലീഷില്‍ നേരായ വാചകം ഉച്ചരിക്കുന്നതിലും അധ്യാപിക പരാജയപ്പെട്ടു.ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികളെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി ഉയര്‍ന്ന നേര്‍പ്പിച്ച പാല്‍ നല്‍കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് യു.പിയിലെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്‍ 81 വിദ്യാര്‍ത്ഥികള്‍ക്ക് 1 ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ രംഗത്തെ മോശം അവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവവും അരങ്ങേറുന്നത്.

SHARE