ഇതര ഭാഷകള്‍ പഠിക്കാന്‍ ഇഫ്‌ളു

ഭാഷാ പഠനത്തിന് ഊന്നല്‍ നല്‍കിയുള്ള വിവിധ കോഴ്‌സുകളുമായി ഇഫ്‌ളു ഹൈദരാബാദ്, ലഖ്നൗ, ഷില്ലോങ് കാമ്പസുകള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കു പുറമേ ഫ്രഞ്ചും ജര്‍മനും ജാപ്പനീസും റഷ്യനും സ്പാനിഷും ഹിന്ദിയും അറബിയും പഠിക്കാം. കൂടാതെ ജേണലിസവും ബി.എഡും. ബിരുദ,ബിരുദാനന്തരതല, ഡിപ്ലോമ കോഴ്സുകളും. മിതമായ ഫീസ്. ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ (EFLU) പ്രത്യേകതകളാണ് ഇതെല്ലാം.

ബിരുദാനന്തര ബിരുദതലത്തില്‍ 14 പ്രോഗ്രാമുകളാണുള്ളത്. അത്രതന്നെ എം.എ പ്രോഗ്രാമുകളും വിവിധ കാമ്പസുകളിലായി ലഭ്യമാണ്. ഒരു അപേക്ഷകന് പരമാവധി രണ്ട് മുഴുവന്‍ സമയ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 16 വിഷയങ്ങളില്‍ പി.എച്ച്ഡിയും ഇംഗ്ലീഷില്‍ ബി.എഡും ലഭ്യമാണ്.

അഖിലേന്ത്യാ തലത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്റ്റീവ് ടെസ്റ്റിലൂടെയാണ് പ്രവേശനം. പ്രവേശന പരീക്ഷ മാര്‍ച്ച് 09, 10 തീയതികളില്‍ നാലു ഘട്ടങ്ങളായി നടക്കും. ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കുന്നവര്‍ പരീക്ഷക്കായി മൂന്ന് കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തണം. കേരളത്തില്‍ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.efluniversity.ac.in/

SHARE