ഫീല്‍ഡിങിനിടെ കൃത്രിമ കാല്‍ താഴെ വീണു; ബൗണ്ടറി തടയാന്‍ ഫീല്‍ഡര്‍ ചെയ്തത് ഇതാണ്

ഫീല്‍ഡിങിനിടെ കൃത്രിമകാല്‍ താഴെ വീണിട്ടും തളരാതെ പന്ത് പിടിച്ച ഇംഗ്ലീഷ് ക്രിക്കറ്റര്‍ ലയാം തോമസിന്റെ ഫീല്‍ഡിങ് ശ്രദ്ധേയമാവുന്നു.

ദുബൈയില്‍ നടന്ന ശാരീരിക വൈകല്യമുള്ളവരുടെ ട്വന്റി-20 മത്സരത്തിലാണ് സംഭവം. പാകിസ്താനെതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്തിന് പിറകെ ഓടിയ തോമസിന്റെ കൃത്രിമ കാല്‍ നിലത്തു വീണുപോയി. എന്നാല്‍ തളരാതെ ഒറ്റക്കാലില്‍ ഓടി പന്ത് പിടിക്കുകയായിരുന്നു തോമസ്.
വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

watch video:

SHARE