എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ല; ഇ. ശ്രീധരന്റെ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇ. ശ്രീധരന്‍ ഹൈക്കോടതിയെ സമീപിച്ചു. പാഠ്യപദ്ധതി നിലവാരമില്ലാത്തതാണെന്നും പഠനം കഴിഞ്ഞിറങ്ങുന്നവര്‍ മല്‍സര ക്ഷമതയുള്ളവരല്ലെന്നും ബഹു ഭൂരിപക്ഷവും തൊഴില്‍ രഹിതരാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെയും ഐ.ഐ.സി.റ്റി.യുടെയും സാങ്കേതിക സര്‍വകലാശാലയുടെയും വിശദീകരണം തേടി. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിവച്ചു.

SHARE