സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മു: ബന്ദിപ്പോറില്‍ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. ബന്ദിപ്പോറിലെ ഹജിന്‍ പ്രദേശങ്ങളില്‍ ഭീകരവാദികള്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയിലാണ് ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്.

SHARE