കോവിഡ്: യുഎസില്‍ 3.9 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

കൊച്ചി: കോവിഡ് മൂലം അമേരിക്കയില്‍ 3.9 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് യുഎസില്‍ തൊഴില്‍ ഇല്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 3.9 കോടി പേരാണ് തൊഴില്‍ രഹിതരായത്. ബിസിനസുകള്‍ അടച്ചതിനെ തുടര്‍ന്നും മറ്റുമായി 24 ലക്ഷം പേര്‍ കഴിഞ്ഞയാഴ്ച തൊഴില്‍ ഇല്ലായ്മ വേതനത്തിനായി അപേക്ഷിച്ചിരുന്നു. കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ 10 മടങ്ങാണ് വര്‍ധന.

മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ തൊഴിലില്ലായ്മാ നിരക്ക് 2025 ശതമാനം വരെ വീണ്ടും ഉയര്‍ന്നേക്കാം എന്നാണ് ഫെഡറല്‍ റിസ!ര്‍വ് ചെയര്‍മാന്‍ ജെറോമി പവല്‍ വ്യക്തമാക്കിയിരിക്കുന്നത്. 90 വ!ര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്തേതിന് സമാനമാണ് ഇപ്പോഴെന്ന് യുഎസ് ലേബ!ര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു.

അതേസമയം, ജാപ്പനീസ് ആഡംബര കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ ലോകമെമ്പാടും 20,000 തൊഴിലുകള്‍ ഒഴിവാക്കാന്‍ തയ്യാറെടുക്കുകയാണ്. കൊറോണ മൂലം നിസ്സാന്റെ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ അടച്ചിട്ടിരുന്നു. 2019ല്‍ 12,500 സ്റ്റാഫിനെ ഒഴിവാക്കിയിരുന്നു. 280 കോടി ഡോളറോളം വാര്‍ഷിക ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനി കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുന്നത്.

SHARE