എംഫന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം വരുന്ന 12 മണിക്കൂറിനുള്ളില്‍ എംഫന്‍ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആദ്യം വടക്കുപടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കലിലേക്ക് തിരിയുമെന്നുമാണ് കരുതുന്നത്.

ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് അടുത്ത അഞ്ച്ആറ് ദിവസങ്ങളില്‍ ഒഡീഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്ന ഏതു കെടുതികളെയും നേരിടുന്നതിന് കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിലീഫ് കമ്മീഷണര്‍ പ്രദീപ് ജേന പറഞ്ഞു

ചുഴലിക്കാറ്റ് വീശാനിടയുള്ള 12 ജില്ലകളില്‍ അപകടസാധ്യതയുളള മേഖലകളില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ മേഖലയിലെ തീരദേശ ജില്ലകളിലാണ് കാറ്റിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുകയെന്നാണ് കരുതുന്നത്.മെയ് 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡീഷ പശ്ചിമബംഗാള്‍ തീരത്തിനപ്പുറത്തേയ്ക്കും പോകരുതെന്ന് മീന്‍പിടിത്തക്കാര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE