വിമാന യാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി രൂപ വരെയുള്ള ചികിത്സാ ചെലവ് ഏറ്റെടുക്കും; പ്രഖ്യാപനവുമായി എമിറേറ്റ്‌സ്

ദുബായ്: വിമാന യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍ ചിക്തിസാ ചെലവ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 1.3 കോടി രൂപ വരെ (ആറുലക്ഷത്തിലേറെ ദിര്‍ഹം) ചികിത്സയ്ക്കു വേണ്ടി ചെലവഴിക്കുമെന്നാണ് വാഗ്ദാനം. ഒക്ടോബര്‍ 31വരെ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് പുതിയ ഓഫര്‍. യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍ 1,30,49,000 രൂപ (ഏകദേശം 6,40,000 ദിര്‍ഹം) മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായാണ് എമിറേറ്റ്സ് നല്‍കുന്നത്.

രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീന്‍ ചെലവുകള്‍ക്ക് നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം ഇന്‍ഷൂറന്‍സിനായി യാത്രാക്കരില്‍ നിന്നും പണം ഈടാക്കില്ല. ഇന്‍ഷൂറന്‍സിനായി പ്രത്യേക രജിസ്‌ട്രേഷനും ആവശ്യമില്ല. എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. യാത്രചെയ്യുന്ന ദിവസം മുതല്‍ 31 ദിവസത്തേക്കാണ് ഓഫറിന് സാധുതയുണ്ടാവുക.

SHARE