ആനയുടെ ആക്രമണത്തില്‍ വന്യജീവി സങ്കേതത്തിലെ വാച്ചര്‍ മരിച്ചു

വയനാട്: വയനാട് ബാവലിയില്‍ വന്യജീവി സങ്കേതത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ കെഞ്ചനാ(46)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഞ്ചന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE