സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി; ‘ഇങ്ങനെയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അനുഭവിക്കും’

സിപഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എംഎം.മണി രംഗത്ത്. ഇടുക്കി ജില്ലാ ഘടകത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ മലര്‍ന്നുകിടന്നു തുപ്പുകയാണെന്ന് മന്ത്രി ആരോപിച്ചു. തിരുത്താന്‍ തയാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭവിക്കുമെന്നും എംഎം മണി ഓര്‍മിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരാണ് സിപിഐ നേതാക്കള്‍. അത് ആരൊക്കെയാണെന്ന് അറിയണമെങ്കില്‍ ശിവരാമന്‍ തന്നെ നേരില്‍ വന്ന് കണ്ടാല്‍ മതിയെന്നും മാണി പറഞ്ഞു.
എം.എം മണി കൈയ്യേറ്റക്കാരുടെ മിശിഹാ ആയിരിക്കുകയാണെന്നുള്ള കെ.കെ ശിവരാമന്‍ കഴിഞ്ഞ ദിവസം മന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ മന്ത്രി ആഞ്ഞടിച്ചത്.

SHARE