രാജ്യത്തെ 18 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍


ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ വൈകിയത്.

തെരഞ്ഞെടുപ്പ് നടക്കുന്ന അതേദിവസം തന്നെ വോട്ടെണ്ണലും നടക്കും.

18 സീറ്റുകളില്‍ ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നാലും ജാര്‍ഖണ്ഡില്‍ രണ്ടും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്നും മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ ഓരോ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനെന്നും ഇതിനായി ചീഫ് സെക്രട്ടറിമാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

SHARE