പ്രധാനമന്ത്രിയുടെ ജലവിമാന ഷോ, അണികളെ എത്തിച്ചത് പണം വാഗ്ദാനം നല്‍കി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 

സബര്‍മതി നന്ദിയില്‍ നിന്നു ജലവിമാനത്തില്‍ പറന്നുപൊങ്ങി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാണം പ്രധാന മന്ത്രി ഗംഭീരമാക്കിയത് വിവാദത്തില്‍. സബര്‍മതി നദീതീരത്തേക്ക് പണം നല്‍കി അണികളെ എത്തിക്കാന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഭൂഷണ്‍ ഭട്ടിന്റെ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോദിയുടെ ജലവിമാന ഷോ വിവാദത്തിലായത്.

നദീതീരത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകരെ എത്തിക്കണം. കുറഞ്ഞത് പാര്‍ട്ടി പതാകയുമായി 3000-4000 ഇരുചക്രവാഹനത്തില്‍ ആളുകള്‍ വേണം. ഇതിനായി എത്ര പണം വേണമെങ്കിലും നല്‍കാം. റാലിയില്‍ ബൈക്ക് ഉപയോഗിക്കുന്നവര്‍ക്ക് ആയിരം മുതല്‍ മൂവായിരം നല്‍കും. കൂടാകെ പെട്രോളിന്റെ വില വേറെയും നല്‍കാം. തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് ചിന്തിക്കുന്നില്ല. മാകൃകാ പെരുമാറ്റച്ചട്ടത്തെ മാനിക്കേണ്ടതില്ല തുടങ്ങിയ ആഹ്വാനങ്ങള്‍ ഭൂഷണ്‍ ഭട്ട് പറയുന്നതായി വിഡീയോയിലുണ്ട്.

 

അതേസമയം ഭട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ജമല്‍പൂര്‍-ഖാദിയ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറാണ് വിഡീയോയില്‍ വിശദീകരണം നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ നിന്ന് 6331 വോട്ടുകള്‍ക്ക് ഭൂഷണ്‍ ഭട്ട് ജയിച്ചുകയറിയാണ് നിയമസഭയിലെത്തിയത്.

 

ബി.ജെ.പിയുടെ റോഡ് ഷോക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രധാനമന്ത്രി സബര്‍മതി നന്ദിയില്‍ നിന്നു ജലവിമാനത്തില്‍ പറന്നുപൊങ്ങി രണ്ടാം ഘട്ടം പരസ്യപ്രചാണ കലാശക്കൊട്ട് ഗംഭീരമാക്കി അവസാനിപ്പിച്ചത്.