ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കേ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കെജ്രിവാള് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചാണെന്നാരോപിച്ചാണ് നോട്ടീസയച്ചത്. മത സൗഹാര്‍ദത്തെ തകര്‍ക്കുന്നതാണ് വീഡിയോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
നോട്ടീസിനോട് പ്രതികരിക്കാന്‍ ശനിയാഴ്ച അഞ്ചു മണിവരെയാണ് സമയം നല്‍കിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാള് കൊണാട്ട് പ്ലേസിലെ ഹനുമാന് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോയായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്. ഫെബ്രുവരി എട്ടിനാണ് ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് വോട്ടെണ്ണും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കെജ്രിവാളും ബി.ജെ.പി തമ്മില്‍ കടുത്ത വാഗ്വാദങ്ങളാണ് നടന്നത്. കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ച് കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ ഈ തവണയും ആംആദ്മി ഭരണത്തിലെത്തുമെന്നാണ് ഇതുവരെ പുറത്ത് വന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പ്രധാന നേതാക്കളെയെല്ലാം രംഗത്തിറക്കി മികച്ച മത്സരം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.