രാഹുല്‍ ഗാന്ധിയെ അപമാനിച്ച കേന്ദ്ര മന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പപ്പുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്നും വിളിച്ച കേന്ദ്ര സാസ്‌കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. 24 മണിക്കൂറിനകം മറുപടി നല്‍കണം. മാര്‍ച്ച് 16 ന് യുപിയില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. രാഹുലിനും പ്രിയങ്കയ്ക്കും പുറമെ ,മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മമതാബാനര്‍ജി, മായാവതി എന്നിവരെയും മന്ത്രി പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.