ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം ശങ്കരന്‍ നമ്പൂതിരിക്ക്

 

ഷാര്‍ജ: ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിക്ക്. ഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 7ാമത് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തിന്റെ അതേ മാതൃകയില്‍ ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏക സംഗീത മഹോത്സവമാണ് ഷാര്‍ജ ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം. തുടര്‍ച്ചയായി ഏഴാം വര്‍ഷം നടക്കുന്ന സംഗീത മഹോത്സവം ഈ മാസം 10ന് ആരംഭിക്കും. 19ന് വിജയ ദശമി നാളില്‍ നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പ്രമുഖ ആചാര്യന്മാര്‍ ആചാര്യ സ്ഥാനം അലങ്കരിക്കും. വിജയദശമി എഴുത്തിനിരുത്തല്‍ ചടങ്ങിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒന്‍പതു ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെ സംഗീതാര്‍ച്ചന നടക്കും. ഇന്ത്യയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം കലാകാരന്മാര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും.

SHARE