ഉപ്പയുടെയും ഉമ്മയുടെയും പിണക്കം മാറ്റണം; ര​ണ്ടാം ക്ലാ​സു​കാ​ര​​​ന്റെ സങ്കടഹരജി

കോ​ഴി​ക്കോ​ട്​: കോവിഡ് കാലത്ത് നിരവധി ദാമ്പത്യ വേര്‍പ്പിരിയലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ളെ ഒ​രു​മി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സ​ങ്ക​ട​ഹ​ര​ജി​യു​മാ​യി എ​ട്ട്​ വ​യ​സ്സു​കാ​ര​ൻ. മു​തി​ർ​ന്ന​വ​രു​ടെ ക​ല​ഹ​ങ്ങ​ൾക്കി​​ട​യി​ൽ താ​ന​നു​ഭ​വി​ക്കു​​ന്ന നോ​വി​ന്​ എ​ന്തെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാണ്​​ പ​റ​മ്പി​ൽ​ബ​സാ​ർ സ്വ​ദേ​ശി​യാ​യ ര​ണ്ടാം ക്ലാ​സു​കാ​ര​​ൻ സ്​​കൂ​ളി​ലെ ഹെ​ഡ്​​മാ​സ്​​റ്റ​ർ​ക്കും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും ക​ത്ത​യ​ച്ചത്.

പ​റ​മ്പി​ൽ എ.​എം.​എ​ൽ.​പി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്​ ​ഹ​ര​ജി​ക്കാ​ര​ൻ. ര​ണ്ട​ര വ​ർ​ഷ​മാ​യി ഉ​മ്മ പി​താ​വി​ൽ​നി​ന്ന്​ വി​ട്ടു​ക​ഴി​യു​ക​യാ​ണെ​ന്നും അ​തി​നാ​ൽ താ​ൻ വ​ലി​യ മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

വ​ല്യു​മ്മ​യോ​ടൊ​പ്പ​മാ​ണ് ഞാ​ൻ താ​മ​സി​ക്കു​ന്ന​ത്. നാ​ല്​ വ​യ​സ്സു​ള്ള എ​​െൻറ കു​ഞ്ഞു വാ​വ ഉ​മ്മ​യോ​ടൊ​പ്പ​മാ​ണ്. അ​വ​ളെ എ​നി​ക്ക്​ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ര​ണ്ട​ര വ​ർ​ഷ​മാ​യി ഞാ​ൻ ഉ​മ്മ​യു​ടെ കൂ​ടെ താ​മ​സി​ച്ചി​ട്ട്​്. ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ്​ ഉ​മ്മ​യും ഉ​പ്പ​യും പി​ണ​ങ്ങി വേ​ർ​പി​രി​ഞ്ഞ്​ ക​ഴി​യു​ന്ന​ത്. അ​വ​രെ ഒ​രു​മി​പ്പി​ക്ക​ണം. എ​നി​ക്ക്​​ പ​ഠി​ക്ക​ണം. വ​ള​ര​ണം. എ​​െൻറ പ​ഠ​നം താ​ളം തെ​റ്റി​യി​രി​ക്കു​ന്നു. എ​നി​ക്കാ​കെ വി​ഷ​മ​മാ​ണ്.

പ്രാ​യ​മു​ള്ള വ​ല്യു​മ്മ വീ​ട്ടു​ജോ​ലി​ക്ക്​ പോ​യാ​ണ്​ എ​ന്നെ നോ​ക്കു​ന്ന​ത്. ഞാ​ൻ പ​ല​പ്പോ​ഴും വീ​ട്ടി​ൽ ത​നി​ച്ചാ​ണ്. എ​ന്നെ ര​ക്ഷി​ക്ക​ണ​മെ​ന്ന്​​ അ​പേ​ക്ഷി​ക്കു​ന്നു എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ക​ത്ത്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. 
മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും വി​ലാ​സ​വും കൃ​ത്യ​മാ​യി ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹെ​ഡ്​​മാ​സ്​​റ്റ​ർ ക​ത്ത്​ എ.​ഇ.​ഒ​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

SHARE