ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തക അടക്കം മൂന്നുപേര്‍ക്ക് കൂടി കോവിഡ്

പൈനാവ്: ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 17 ആയി.

ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. മറ്റൊരാള്‍ തൊടുപുഴ നഗരസഭാംഗമാണ്. തൊടുപുഴ ആശുപത്രിയിലെ നഴ്‌സായ ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തൊടുപുഴ മര്യാപുരം സ്വദേശിയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ മൂന്നാമത്തെയാള്‍. റാപ്പിഡ് ടെസ്റ്റിലാണ് ഇവരുടെ രോഗബാധ സ്ഥിരീകരിച്ചത്.

SHARE