ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. രണ്ട്, മൂന്ന് ഫലങ്ങള്‍ നെഗറ്റീവായതോടെ വൈകാതെ ആശുപത്രി വിടാമെന്നാണ് വിവരം.
ഇയാളെ വീട്ടിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഇയാള്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇയാളുമായി അടുത്തിടപഴകിയത് മൂലം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 26 വരെ ഇയാള്‍ പോയ സ്ഥലങ്ങളിലെ വിവരം ശേഖരിച്ചാണ് ഇത്രയും പേരെ നീരീക്ഷണത്തിലാക്കിയത്. അതേസമയം ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയുടെ പരിശോധന ഫലവും നെഗറ്റീവായി. അടുത്ത പരിശോധന ഫലവും നെഗറ്റീവായാല്‍ ആശുപത്രി വിടാം.

SHARE