എയര്‍ ഇന്ത്യയില്‍ 99 ഒഴിവുകള്‍


എയര്‍ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തിരുവനന്തപുരത്തും നാഗ്പൂരിലുമായി ആകെ 70 ഒഴിവുകളാണുള്ളത്. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളുടെ പ്ലസ്ടു ജയം അല്ലെങ്കില്‍ തത്തുല്യം. പ്രായം 2019 ജനുവരി ഒന്നിന് 55 വയസ്സ് കവിയരുത്. എസ്.ടി/എസ്.ടിമാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നു വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലിക്കും. അപേക്ഷാഫീസ്: Air India Engineering Services Limited ന്റെ പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ഫീസ് അടക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www.airindia.in സന്ദര്‍ശിക്കുക.

SHARE