ഇന്ധന വിലവര്‍ദ്ധനവ്: പ്രതിഷേധങ്ങള്‍ ഇല്ലാതാകുമ്പോള്‍…

യുപിഎ ഭരണ കാലത്ത് പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഉയര്‍ന്ന വിമര്‍ശന കാര്‍ട്ടൂണ്‍.

സതീഷ്ബാബു കൊല്ലമ്പലത്ത്

ഇന്ധനവില തുടര്‍ച്ചയായി ഇത്രയധികം വര്‍ദ്ധിച്ച ഒരു കാലഘട്ടം ഇന്ത്യാ ചരിത്ര ത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയും ഇന്ത്യയിലെ വിലയും ഒരു ചാര്‍ട്ടായി വരക്കുകയാണങ്കില്‍ കിട്ടുന്ന രേഖ നേര്‍ വിപരീത ദിശയിലായിരിക്കും. ലോകവിപണിയില്‍ ബാരലിന് തുടര്‍ച്ചയായി വിലകുറയുമ്പോള്‍ ഇതിന് നേരെ വിപരീതമായി ഇന്ത്യന്‍ വിപണിയില്‍ വിലഅടിക്കടി ഉയരുന്നു. ഈയൊരു അസാധാരണ ഇന്ധനവില പ്രതിഭാസം നടക്കുന്ന ഒരെയൊരു രാജ്യമായി ഇന്ത്യ മാറി. ഇറാന്‍ അന്താരാഷ്ട്ര വിപണിയില്‍പ്രവേശിച്ചതും ഹരിതോര്‍ജം വികസിച്ചതും ഇന്ധനവില കുറയുന്നതിനിടവരുത്തി. 2014 ജനുവരി മാസത്തില്‍ ബാരലിന് 106 ഡോളറായിരുന്ന വില 2016 ജൂലായില്‍ വെറും 26 ഡോളറായി (75 ശതമാനം) താഴ്ന്നപ്പോഴും ഇതിന്റ മെച്ചം നമുക്കാര്‍ക്കും കിട്ടിയില്ല . മാത്രമല്ല ഇന്ധനവില 96 ശതമാനത്തോളം കൂട്ടുകയും ചെയ്തു.
തീപിടിച്ച പ്രതിഷേധം ഉയര്‍ന്ന വരേണ്ടുന്നഈഗൗരവപ്രശ്‌നത്തില്‍ കാര്യമായ ഒരു പ്രതിഷേധവും നമുക്കുണ്ടായില്ല. ജനങ്ങളുടെ പ്രതികരണ ശേഷിയെ മരവിപ്പിച്ചു നിര്‍ത്തി ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മോഡി ഗവര്‍മെണ്ടിന്റെ വര്‍ഗീയ അജണ്ട വലിയ വിജയമായി എന്നു വേണം കരുതാന്‍. ജാതിമത ഭേദമന്യേഎല്ലാവരും ഉപയോഗിച്ചിരുന്ന പശുവിനെയും ഭക്ഷണമായി ഉപയോഗിക്കുന്നബീഫിനെയുംവര്‍ഗീയവല്‍ക്കരിച്ചുപ്രതിഷേധക്കാരെനിശബ്ദരാക്കി. വര്‍ഗീയവാദികള്‍പോലും ഉയര്‍ന്ന വില കൊടുത്തു പെട്രോള്‍/ഡീസല്‍ വാങ്ങിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു. പ്രതിഷേധങ്ങളെ നിര്‍വീര്യമാക്കുന്നത് ഇരകള്‍ പോലും അറിയാതെയാണന്നതാണ് ഏറെ ദുരന്തം. വര്‍ഗീയത സൃഷിക്കുന്ന ഏറ്റവും പുതിയ ദുരന്തം, സ്വന്തം കീശയിലെ പണം കൈയിട്ടു വാരിയെടു ക്കുമ്പോഴും പ്രതികരിക്കാനാകാതെ നിശബ്ദരായി നില്‍ക്കേണ്ടി വരുമ്പോഴാണ്. ഈ ഫാസിസ്റ്റ് അജണ്ട ഏറെ വിജയം കണ്ടത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ യുള്ളപ്രതിഷേധം മരവിപ്പിച്ചതിലാണ് .എണ്ണവിലനിയന്ത്രണാധികാരംസര്‍ക്കാരില്‍ ആയിരുന്നപ്പോള്‍ വില വര്‍ദ്ധിക്കുമ്പോഴേക്കും പ്രതിഷേധമായി ട്രേഡ് യൂണിയന്‍ സംഘടനകള്‍ മുന്നോട്ട് വരുമായിരുന്നു. യാതൊരു പ്രതിഷേധവും ഇല്ലാതെആവശ്യത്തിന്ഇന്ധനംവാങ്ങുന്നഉപഭോക്താക്കളായി നമ്മെ മാറ്റാന്‍കഴിഞ്ഞതാണ് സര്‍ക്കാറിന്റ ഈ വിജയം. ഇഷ്ടത്തിനനുസരിച്ച് കളിപ്പിക്കാവുന്ന കേവലം പാവകളായി മാറയിട്ടും അവ അറിയാതെ പോകുന്നതാണ് ഏറെ വിചിത്രം. സ്വകാര്യ സമ്പദ് വ്യവസ്ഥയില്‍ ഉപഭോക്താക്കളെ രാജാവാക്കുന്ന പ്രതികരണ ശേഷി മരവിപ്പിച്ചു കേവലം കളിപ്പാട്ടമായി മാറ്റി. ഇതിനു പിന്നില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയത ഒരു സുപ്രധാന ഘടകമാണ്. വര്‍ദ്ധിച്ചു വരുന്ന മെബൈല്‍ ആസക്തിയും യുവതലമുറയുടെ അശ്രദ്ധയും നിസംഗത മനോഭാവവും ഇതിനെ പരിപോഷിപ്പിക്കുന്ന വര്‍ഗ്ഗീയതയും മോദിയെ ചില്ലറയൊന്നുമല്ല സ്വാധീനിച്ചത്.
മരവിച്ച സാമൂഹ്യ പ്രതിബന്ധത രൂപം കൊള്ളുന്നതില്‍ വര്‍ഗീയത വഹിച്ച പങ്ക് കാണാതെ പോകരുത് നാം. ഇതാണ് കേന്ദ്ര ഭരണകൂട അണികള്‍ സൃഷ്ടിച്ച ഏറ്റവും വലിയ വര്‍ഗീയ അടിമത്വം. ഈവര്‍ഗീയഅടിമത്വത്തിന്റെശീതളച്ചായയില്‍അനുഭവിക്കേണ്ടിവരുന്നകടുത്തവര്‍ഗീയ പ്രതിസന്ധിയാണ്ഇന്ത്യയിലെസാധാരണജനങ്ങള്‍അനുഭവിക്കുന്നത്. വിലക്കയറ്റമോ തൊഴിലില്ലായ്മയോ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണതയോപരിസ്ഥിതി പ്രശ്‌നങ്ങളോ ഒന്നും അവരെ ബാധിക്കുന്ന വിഷയമല്ല. വര്‍ഗീയത നിഷ്‌ക്രിയതയെ ശക്തിപ്പെടുത്തുമെന്ന സത്യമാണ് ഇനിയും നാം തിരിച്ചറിയ ണ്ടത്. സര്‍ക്കാറിന്റ ഇന്ധന നിയന്ത്രണം എടഞ്ഞു കളഞ്ഞു വില തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന നയം മോഡി തന്നെയാണ് നടപ്പാക്കിയത്. സ്വതന്ത്ര വില നിര്‍ണയ സംവിധാനം നില വന്നതിനു ശേഷമാണ് ഈ ഒരു വിലക്കയറ്റം ഉണ്ടായതെന്ന് സര്‍ക്കര്‍ തന്നെ സമ്മതിക്കുന്നു. കമ്പോളത്തിലെഡിമാന്റ്റ്‌സപ്ലൈ ശക്തികളാണ് വിലതീരുമാനിക്കുന്നത്. അന്താരാഷ്ട വിപണിയില്‍ ഇഷ്ടാനുസരണം ഇന്ധനം ഉണ്ട്. എല്ലാ രാജ്യങ്ങളിലും വില കുറയുകയാണ്. ഇന്ത്യയില്‍ മാത്രമാണ് അടിക്കടി വിലവര്‍ദ്ധിക്കുന്നത്. ഡിമാന്റ് ആന്റ് സപ്ലൈ നിയമമനുസരി്ച്ച് അന്താരാഷ്ട്ര വിപണിയില്‍ ഡീസലിന്റെ/പെട്രോളിന്റ വിലകുറഞ്ഞാല്‍ ഇന്ത്യയിലുംവിലകുറയണം. എന്നാല്‍ ഇന്ത്യയില്‍ അത് സംഭവിക്കുന്നില്ല. വിലനിയന്ത്രണം കമ്പോളത്തിന് വിട്ടുകൊടുത്താല്‍ പെട്രോളിന്റെ വില കുറയുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാതമാണ് ഇവിടെ തകര്‍ന്നടിയുന്നത്.
വര്‍ഗീയതയും ഒരു കണക്കിന് പൈങ്കിളി കഥയാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചതു തന്നെ നമ്മുടെ നിസംഗതയിലാണ്. തൊഴിലാളിസംഘടനകളും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വര്‍ഗീയത അതിന്റെ സ്ഥാനം കീഴടക്കിയതിന് ശേഷം ഇത്തരം തൊഴിലാളി സംഘടനകള്‍ക്ക് വരെ കാര്യമായി തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പറ്റാത്ത അവസ്ഥ വന്നു. പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചപ്പോഴും ഒരു തൊഴിലാളി സംഘടനകളും ഈ പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുകയുണ്ടായില്ല. ഇത് ഒരു യാദൃശ്ചിക സംഭവ മാണന്ന് തോന്നുമെങ്കിലും സത്യം മറ്റൊന്നാണ്. അംഗീകാരമുള്ള സംഘടന കള്‍ക്കുപകരം പലപ്പോഴും പ്രതിഷേധമായി രംഗത്തു വരുന്നത് അംഗീകാരമില്ലാത്ത സംഘടനകളാണെന്നതാണ് ഏറെ രസകരം .. കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഓഫ് വെഹിക്കിള്‍ ഓണേഴ്‌സ് അസോസി യേഷന്‍ (അവോക്ക്) ഇതിനെതിരെ കോഴിക്കോട് വാഹനപണിമുടക്ക് പ്രഖ്യാപിച്ചത് ട്രേഡ് യൂണിയന്‍ സംഘടനകക്ക് വലിയ അപമാനമായതുകൊണ്ടാകാം സമരത്തെ വിജയിപ്പിക്കാന്‍ ശ്രമമൊന്നും നടത്തിയില്ല. ബസ് ഉടമസ്ഥതരുടെസംഘടന മൗനം പാലിക്കുന്നത് മറ്റൊരു ഗുഢാലോചനയുടെ സൃഷ്ടിയാണ്. ഇന്ധനവില വര്‍ദ്ധനവുണ്ടാ യപ്പോള്‍സര്‍ക്കാരുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു. നിലവിലെ ഇന്ധനവില വര്‍ദ്ധനവ് തുടര്‍ന്നാല്‍സര്‍ക്കാരിന് തീര്‍ച്ചയായും യാത്രാ നിരക്ക് കൂട്ടേണ്ടി വരും. ഇത്‌വാഹന ഉടമകള്‍ക്ക് ഗുണം ചെയ്യും കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഇന്ധനവില വര്‍ദ്ധനവും കൂടി കണക്കിലെടുത്ത് യാത്രാനിരക്ക് ഉയര്‍ത്തുമ്പോള്‍തല്‍ക്കാലമായെങ്കിലും ബസ് ഉടമകള്‍ക്ക് മിച്ചം കിട്ടും. അതുകൊണ്ട് തന്നെ ഇന്ധനവില വര്‍ദ്ധനവിനെ എതിര്‍ക്കാതിരിക്കുന്ന അവസ്ഥ ഇപ്പോഴും നിലവിലുണ്ട്.
ഏറ്റവും കഷ്ടം പെട്രോളുമായോ ഡീസലുമായോ നേരിട്ടു ബന്ധമില്ലാത്ത സാധാരണ ഉപഭോക്താക്കളില്‍ അധിക ബാധ്യത വരുമ്പോഴാണ്. അതായത് അരി, പച്ചക്കറി, മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ ഇതിന്റെ ഭാരം വഹിക്കേണ്ടി വരുന്നു. ഇതില്‍നിന്നും വ്യത്യസ്ഥമാണ്‌പെട്രോളുമായി നേരിട്ടു ബന്ധമുള്ള ഉപഭോക്താക്കളായ ഓട്ടോറിക്ഷകള്‍,ടാക്‌സികള്‍, പിക്കപ്പുകള്‍, ലോറികള്‍ തുടങ്ങിയവയെ സംബന്ധിച്ചോടത്തോളം ഇന്ധനത്തിന്റ വില വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ വില വര്‍ദ്ധനവ് നേടിയെടുക്കാനാവും. എന്നാല്‍ സ്‌കൂട്ടര്‍ ബൈക്കുകള്‍ സ്വകാര്യ കാറുകള്‍ ഉടമസ്ഥരായ ഇടത്തരം വരു മാനക്കാരെ സംബന്ധിച്ചിടത്തോളം എത്ര വില ഉയര്‍ന്നാലും ഒരു പ്രതിഷേധവും ഇല്ലാതെ എന്തുവില കൊടുത്തും ഇന്ധനം വാങ്ങും. പെട്രോളിന്റ 62%വും ഉപയോഗിക്കുന്നത് ഇരുചക്രവാഹനക്കാരണ്. 27 ശതമാനം പെട്രോള്‍ ഉപയോഗിക്കുന്നത് സ്വകാര്യ കാറുകളാണ്. മൊത്തം ഇന്ധനത്തിന് 46 ശതമാനവും ഇത്തരം സ്വകാര്യ വാഹന ഉടമസ്ഥരില്‍നിന്നാണ്‌വരുന്നത്. അതുകൊണ്ടുതന്നെ ഒരു ട്രേഡ് യൂണിയനിലും പെടാത്ത സ്വകാര്യ വാഹന ഉടമസ്ഥരെ നിര്‍ദാക്ഷിണ്യം പിഴിഞ്ഞെടുക്കാന്‍ സര്‍ക്കാരിനു പറ്റും. ഇപ്പോള്‍ സര്‍ക്കാര്‍ഈ രണ്ടു കൂട്ടരെയുംവര്‍ഗീയതയുടെ പുറംമൂടിയില്‍ പൊതിഞ്ഞ് പ്രതിഷേധം നിര്‍വീര്യമാക്കി.
ദൃശ്യ-മാധ്യമ ചര്‍ച്ചകളെല്ലാം മര്‍മ്മ പ്രധാനമായ വിഷയങ്ങളില്‍ നിന്നകന്നു റെയിറ്റിങ്ങ് കൂടുതല്‍ ഉള്ള വിഷയങ്ങളിലേക്കൊതുങ്ങി. നിത്യജീവിത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സ്പര്‍ശിക്കാതെ പോകുന്നത് ജനങ്ങളുടെ ചിന്താധാരണകളെ മാറ്റി സ്ഥാപിച്ചു വര്‍ഗീയതക്ക് ഇടം കൊടുത്തു. ഇതുകൊണ്ട് നമുക്ക് നഷ്ടപ്പെട്ടത് മതേതരത്വം ഉള്ള ഒരുതലമുറയിലെ വികാരമാണ്. ബീഫും പശുവും വലിയ ചര്‍ച്ചകള്‍ക്ക് ചാനലുകളില്‍ ഇടം പിടിച്ചപ്പോള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് റേറ്റിങ്ങ് കുറഞ്ഞു വരുന്നത് ചര്‍ച്ചയുടെ ഗതിമാറ്റി. നമ്മളാണ് കുറ്റക്കാര്‍. പൈങ്കിളി ചര്‍ച്ചകള്‍ മാത്രം കേട്ട് ഇക്കിളി കൊള്ളുന്ന വരായി പോയി നമ്മളില്‍ ഭൂരിഭാഗവും. ശ്രോതാക്കളുടെ ഉല്ലാസ മനശാസ്ത്രം അതീവ ഗൗരവമുള്ള കാര്യങ്ങളെ പൊതുജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇടയാക്കി. ദൃശ്യമാധ്യമ ചര്‍ച്ചകള്‍ പലപ്പോഴും ഉപഭോക്താക്കളില്‍ ‘നെഗറ്റീവ് ഇംപാക്റ്റ്” ആണ് ഉണ്ടാക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നടത്തുന്ന ചര്‍ച്ചകള്‍ കേട്ടു കഴിഞ്ഞാല്‍ പ്രതിഷേധത്തിന് സഹായിക്കന്നതിന് പകരം അതിന്റെ മുനയൊടിക്കുകയാണ് ചെയ്യുന്നത.്
ജി. എസ് .ടി (ചരക്ക് സേവന നികുതി) വന്നപ്പോള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിട്ടുണ്ട്. ഇത്തരം സംസ്ഥാനങ്ങളെ സഹായിക്കുന്ന തിനു വേണ്ടി ഗ്രീന്‍ഫണ്ടില്‍ നിന്ന് തുക വകമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടങ്കിലും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് വിതരണം ചെയ്യുന്നത്. അല്ലാതെ യോഗ്യത യനുസരിച്ചല്ല. ഇന്ധനവില വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ ഒരു വിഹിതം സംസ്ഥാന സര്‍ക്കാരിനും ലഭിക്കുന്നു. അതുകൊണ്ടു തന്നെ വിലക്കയറ്റത്തിനെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ താല്പര്യം കാണിക്കില്ല. ഇതു തന്നെയാണ് ജി .എസ് .ടി. വന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളസര്‍ക്കാര്‍ പോലും സംസ്ഥാന വിഹിതം നഷ്ടപ്പെടുത്താന്‍ തയ്യാറാവാത്തത്. ഇന്ധന വിലവര്‍ദ്ധനവിനെതിരെ ശക്തമായ നിലപാടെടുക്കാനും, ജി എസ്. ടി കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താനും ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതാവുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്കു കിട്ടുന്ന ഇന്ധന വിലവര്‍ദ്ധനവിന്റെ വിഹിതം കൊള്ളാനും കൊടുക്കാനും വയ്യാത്ത അവസ്ഥ ഉണ്ടാകുന്നത്. ഇന്ധനവില ജി. എസ്. ടി. കെണി (എൗലഹ ഏടഠ ഠൃമു) എന്ന പ്രതിഭാസത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറുള്‍ക്ക് മോചനം ലഭിക്കുന്നതിന് ഒന്നുകില്‍ സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം വരുമാനം കിട്ടണം അല്ലെങ്കില്‍ ഇതു കൊണ്ടുള്ള നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം .