ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി

എടവണ്ണപ്പാറ: നാളെത്തെ നടക്കുന്ന ഹര്‍ത്താലുമായി എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്തു വിങ്ങും സഹകരികേണ്ടതില്ലെന്ന് തത്വത്തില്‍ തീരുമാനിച്ചതായി എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ ഷോപ്പുകളും നാളെ തുറക്കുന്നതായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

അടിക്കടിയായി ഉണ്ടാകുന്ന ഹര്‍ത്താലിനോട് സഹകരിക്കാന്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് എടവണ്ണപ്പാറ യൂണിറ്റ്് പ്രസിഡന്റ് അപ്പുക്കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഇത് പൊതു വികാരമാണെന്നും എല്ലാ കച്ചവടക്കാരുടേയും അഭിപ്രായം മാനിച്ചുകൊണ്ട് ഹര്‍ത്താലുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE