ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം


ന്യൂഡല്‍ഹി: ഗുജറാത്തിലും ജമ്മുകശ്മീരിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചില്‍ ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് വിവരം. കച്ചിലെ ബചാവു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. രാജ്കോട്ട്, അഹമ്മദാബാദ്, പഠാന്‍ എന്നീ പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. രാത്രി 8.13 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് ഭൂചലന ശാസ്ത്ര പഠന കേന്ദ്രം.

ജമ്മു കശ്മീരിലെ കട്രയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയും ഭൂകമ്പമുണ്ടായി. 3.0 തീവ്രതയാണ് ജമ്മുവിലെ ഭൂകമ്പത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി 8.35ഓടെയായിരുന്നു ഈ ഭൂചലനം.

SHARE