ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

ലക്നൗ: ഡല്‍ഹി ഹരിയാന അതിര്‍ത്തി മേഖലയിലും ഉത്തരാഖണ്ഡിലും ഭൂചലനം. ഡല്‍ഹില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഗുര്‍ഗാന്‍, നോയിഡ ഭാഗങ്ങളിലാണ് അപകടമുണ്ടായത്.

അതേസമയം, ഉത്തരാഖണ്ഡില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിത്തോറാഖര്‍, നൈനിത്താള്‍, ബാഘേഷര്‍, ചമോലി, ഭീംതാല്‍ മേഖലകളിലായാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധ രാത്രി അനുഭവപ്പെട്ട ഭൂചലനം പത്തു സെക്കന്‍ഡ് നീണ്ടുനിന്നു.
അതേസമയം, ഭൂചലനത്തെ തുടര്‍ന്ന് ഇതേവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പിത്തോറാഖറാണെന്നാണ് പ്രാഥനമിക നിഗമനം. എന്നാല്‍ സംഭവം നടന്നത് രാത്രിയിലായതിനാല്‍ നാശനഷ്ടങ്ങള്‍ തീര്‍ച്ചെപ്പെടുത്താനായിട്ടില്ല്.

SHARE