ദീപം തെളിയിക്കല്‍; പട്‌നയില്‍ ചിരാതുകള്‍ വാങ്ങിക്കൂട്ടാന്‍ വന്‍തിരക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ഞായറാഴ്ച രാത്രി ഒന്‍പതുമണിക്ക് ആരംഭിക്കും. ഒന്‍പതുമിനിറ്റ് നേരമാണ് ദീപം തെളിയിക്കേണ്ടതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് പട്‌നയിലെ നാട്ടുകാര്‍ ഞായറാഴ്ച മണ്‍പാത്ര കടകളില്‍ നിന്ന് മണ്‍വിളക്കുകള്‍ വാങ്ങിക്കൂട്ടുകയാണ്. നിരവധിയാളുകളാണ് ചിരാതുകള്‍ വാങ്ങാനായി തെരുവില്‍ ഇറങ്ങുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് കൂട്ടമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നത്.

SHARE