ഹരിയാനയിലും ഡല്‍ഹിയിലും ഭൂകമ്പം

ഉത്തേരന്ത്യന്‍ സംസ്ഥാനമായ ഹരിയാനയില്‍ ഭൂകമ്പം. ഇന്ന് വൈകീട്ട് 3.30യോടെയാണ് ഹരിയാനയിലും പരിസര പ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയില്‍ 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

രാജ്യതലസ്ഥാനമായ ദല്‍ഹിയിലും ചെറിയ ഭൂകമ്പം രേഖപ്പെടുത്തി. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹരിയാനയിലെ സോനിപത്ത് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭൂചലനത്തില്‍ ആളപായങ്ങളൊന്നുമില്ല.

റിക്ടര്‍ സ്‌കെയില്‍ 5ന് മുകളില്‍ വന്നാലാണ് ഭൂചലത്തിന് അപകട സാധ്യത. 3 മുതല്‍ 4 വരെ വളരെ ചെറിയ ഭൂചലനമായും, 4 മുതല്‍ അഞ്ച് വരെ ചെറിയ ഭൂചലനമായുമാണ് കണക്കാക്കുക

SHARE