തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. 21 പേര്‍ക്കു പരിക്കേറ്റു. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഞായറാഴ്ച രാവിലെ റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപെട്ടത്.
മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഭൂകമ്പത്തില്‍ 1,066 കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തുര്‍ക്കിയിലെ 43 ഗ്രാമങ്ങളില്‍ ഭൂചലനമുണ്ടായി. കഴിഞ്ഞ മാസമുണ്ടായ ഭൂചലനത്തില്‍ 40 പേരാണ് മരിച്ചത്.