ഇയര്‍ ഫോണിന്റെ ഷോക്കേറ്റ് യുവാവ് മരിച്ചു

മരത്തില്‍ കുടുങ്ങിയ ഇയര്‍ഫോണ്‍ കമ്പികൊണ്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.

ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റാണ് ഗംഗാ രവീന്ദര്‍ എന്ന 30കാരനായ യുവാവ് മരിച്ചത്. ണ് മരിച്ചത്. സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെയായിരുന്നു യുവാവിന്റെ മരണം.

പുറത്തേക്ക് പോകുമ്പോള്‍ ഇയര്‍ഫോണ്‍ എടുക്കാന്‍ മറന്ന ഗംഗാ രവീന്ദര്‍ സുഹൃത്തുക്കളോട് ബാല്‍ക്കണിയില്‍ നിന്ന് ഇയര്‍ഫോണ്‍ താഴേക്ക് ഇട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സുഹൃത്ത് ഇട്ട് നല്‍കിയ ഇയര്‍ഫോണ്‍ മരത്തിന്റെ ചില്ലയില്‍ കുടുങ്ങി. തുടര്‍ന്ന് ഗംഗ രണ്ടാം നിലയില്‍ എത്ത എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കമ്പി വൈദ്യുതി ലൈനില്‍ കുടുങ്ങി ഗംഗയ്ക്ക് ഷോക്കേല്‍ക്കുന്നത്. ഗംഗയോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SHARE