ഡാം മാനേജ്‌മെന്റില്‍ വലിയ പാളിച്ച പറ്റി: ഇ.ശ്രീധരന്‍

മലപ്പുറം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഡാം മാനേജ്‌മെന്റില്‍ വലിലയ പാളിച്ച സംഭവിച്ചതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ആദ്യഘട്ടത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള നിര്‍മിതിക്ക് പൂര്‍ണ അധികാരമുള്ള സമിതി സര്‍ക്കാര്‍ രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്‍ എട്ട് വര്‍ഷം കൊണ്ട് പുതിയ കേരളം പടുത്തുയര്‍ത്താന്‍ സാധിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ താന്‍ തയാറാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

അതേസമയം, വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെചത്. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയും അതിനാല്‍ വിദേശ സഹായമില്ലാതെ തന്നെ കേരളത്തെ പുനര്‍നിര്‍മിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SHARE