കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറിയതായി ഇ.ശ്രീധരന്‍

കൊച്ചി: കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറിയതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. രണ്ടിടങ്ങളിലെയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 നകം അവസാനിപ്പിക്കും.15 മാസമായിട്ടും സര്‍ക്കാര്‍ കരാറില്‍ ഒപ്പു വച്ചിട്ടില്ല. അനുമതി തേടി മൂന്നു മാസം കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി കൂടിക്കാഴ്ച്ചക്ക് തയ്യാറായില്ല. പദ്ധതി വൈകുന്തോറും ചെലവ് വര്‍ദ്ധിക്കുകയാണ്. ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറിയതായി അദ്ദേഹം അറിയിച്ചത്.

SHARE