ഇ. അഹമ്മദിന്റെ പരിപാടികള്‍ മാറ്റി

ജിദ്ദ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദ് എം.പിയെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനായി സഊദിയില്‍ എത്തിയതായിരുന്നു അഹമ്മദ്. ഡോക്ടര്‍മാര്‍ ഒരാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ഇ.അഹമ്മദ് പങ്കെടുക്കേണ്ട പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

SHARE