മദ്യാസക്തിയെ ചികിത്സക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മരുന്ന് കോവിഡിന് ഫലപ്രദമെന്ന് പഠനം

മോസ്‌കോ: മദ്യാസക്തിയെ ചികിത്സിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം എന്ന മരുന്ന് കൊറോണ വൈറസിനെതിരായുളള പോരാട്ടത്തിന് സഹായിക്കുമെന്ന് പുതിയ പഠനം.

പരിണാമം സംഭവിക്കുമ്പോള്‍, പരിവര്‍ത്തനത്തിന് താരതമ്യേന കുറച്ചു മാത്രം വിധേയമാകുന്ന വൈറസിന്റെ ഘടകങ്ങളെയായിരിക്കണം ചികിത്സയില്‍ ലക്ഷ്യമിടേണ്ടതെന്നും റഷ്യയിലെ നാഷണല്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ഹയര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നുളള ഗവേഷകര്‍ നിരീക്ഷിക്കുന്നു. അല്ലാത്തപക്ഷം ഒരിനത്തിന് ഫലപ്രദമാകുന്ന മരുന്ന് മറ്റൊന്നിന് ഫലപ്രദമാകില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇതിന് ഏറ്റവും മികച്ചത് സാര്‍സ് കോവ് 1 പ്രധാന പ്രോട്ടീസായ എംപ്രോയാണെന്നും മെന്‍ഡെലീവ് കമ്യൂണിക്കേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

സാര്‍സ് കോവ് 2നെതിരെ രണ്ടു തരത്തിലാണ് ഡെസോള്‍ഫിറാം പോരാടുന്നത്. വൈറസിനെതിരായ പ്രതിരോധത്തിന്റെ കാര്യക്ഷമതയെ കുറിച്ച് ആദ്യമായി പ്രവചിക്കുന്നതും തങ്ങളാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. ജൂലായ് 27ന് നടന്ന പരീക്ഷണങ്ങളില്‍ ഡൈസോള്‍ഫിറാം 100 എന്‍എം അളവില്‍ എം പ്രോയെ തടസ്സപ്പെടുത്തുന്നതായി തെളിയിക്കപ്പെട്ടിരുന്നു.

SHARE