കൂട്ടംകൂടി നിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു; എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ കൂട്ടം കൂടി നിന്ന യുവാക്കളെ പിരിച്ചുവിട്ട സംഭവത്തില്‍ പാറശ്ശാല എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നീക്കം. ഇന്നലെ രാത്രി 1.3ഓടെ പാറശ്ശാല ജംഗ്ഷനില്‍ കൂടിനിന്ന യുവാക്കളോട് 144 പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇവര്‍ പൊലീസുകാരെ ചീത്തവിളിക്കുകയായിരുന്നു. ഞങ്ങളള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും ഇവിടെ കൂടി നില്‍ക്കുകതന്നെ ചെയ്യുമെന്നും ചെയ്യാനുള്ളത് ചെയ്‌തോളൂ എന്ന് ആക്രോശിച്ച് പോലീസിനെ ആക്രമിക്കാനും ഇവര്‍ ശ്രമിക്കുകയായിരുന്നു. റ്യളശ നേതാവും ന്യൂ ഇയര്‍ ആഘോഷങ്ങളുടെ മറവില്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമായ ആള്‍ ഉള്‍പ്പെടുന്ന സംഘത്തെ പിരിച്ചുവിട്ട എസ്‌ഐ ശ്രീലാലിനെതിരെ ഈ സംഘത്തിലെ ചിലര്‍ക്ക് പരിക്കേറ്റു എന്ന് പറഞ്ഞ് കേസെടുക്കാനാണ് ഇപ്പോള്‍ നീക്കം. ആശുപത്രിയില്‍ പോയ ഇവരില്‍ നിന്ന് രാത്രി 1 മണിയോടെ തന്നെ പൊലീസ് മൊഴിയെടുത്തതായി അറിയുന്നു. സംസ്ഥാാനത്ത് അതീവ കര്‍ശനമായി കൂട്ടംകൂടുന്നത്് വിലക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ ലോക് ഡൗണ്‍ ചെയ്യാനുള്ള തീരുമാനം സംസ്ഥാനം കൈകൊണ്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മൂന്നാഴ്ച്ചത്തേക്കുള്ള ലോക് ഡൗണ്‍ പ്രഖ്യാപനമുണ്ടാവുന്നത്.

SHARE