‘പരാതി അട്ടിമറിക്കുന്നു’; പി.കെ ശശിക്കെതിരെ വീണ്ടും യുവതി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ പീഡിപ്പിച്ച പരാതിയില്‍ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി കത്തയക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സീതാറാം യെച്ചൂരി തയ്യാറായിട്ടില്ല.

പി.കെ.ശശിയുടെ വിവാദ ഓഡിയോ കൂടി ഉള്‍പ്പെടുത്തിയാണ് യുവതി കത്തയച്ചിരിക്കുന്നത്. ശശിക്കെതിരെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തനിക്ക് സംശയമുണ്ടെന്ന് യുവതി പറയുന്നു. പരാതി കൊടുത്തതിന് പിന്നാലെ കെ.ജി.ഒ.എ സെക്രട്ടറി ഡോ.നാസര്‍ ഉള്‍പ്പെടെ പല ഉന്നതരും അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. പി.കെ.ശശി ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്. അദ്ദേഹം അന്വേഷണ കമ്മീഷണ്‍ അംഗങ്ങളുമായി വേദി പങ്കിടുന്നതും സംശയമുണ്ടാക്കുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി കത്തില്‍ പറയുന്നു.

SHARE