വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

ആലപ്പുഴ: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ വള്ളികുന്നം മേഖല കമ്മറ്റി അംഗം ഭരണിക്കാവ്, ഇലിപ്പക്കുളം, മങ്ങാരം സുബിന മന്‍സിലില്‍ സുനീഷ് സിദ്ദീഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുപ്പത് വയസ്സുകാരി യെ കഴിഞ്ഞ ജനുവരി മുതല്‍ യുവാവ് പീഡിപ്പിച്ചു വരികയായിരുന്നതായി വീട്ടമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പാര്‍ട്ടി അംഗത്തിന്റെ വീട്ടിലുള്ള സ്ത്രീയാണ് പീഡനത്തിനിരയായത്. നഗ്നചിത്രങ്ങൾ ഭർത്താവിനെ കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. വീട്ടമ്മയില്‍നിന്ന് ഇയാള്‍ 50,000 രൂപ തട്ടിയെടുത്തുവെന്നും പരാതിയുണ്ടെന്ന് വള്ളികുന്നം പൊലീസ് പറഞ്ഞു. നഗ്‌ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ഇയാള്‍ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നാണക്കേട് ഭയന്ന് ഇവര്‍ പുറത്ത് പറയാതിരിക്കുകയായിരുന്നു.

പണം തട്ടിയെടുത്ത ശേഷം ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് കുടുംബം വള്ളികുന്നം പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.