‘നിന്നെ തീര്‍ക്കാന്‍ അര മണിക്കൂര്‍ മതി’; കൊലവിളിയും തെറിവിളിയുമായി ഡിവൈഎഫ്‌ഐ നേതാവ്

പാലക്കാട്: വിവരാവകാശനിയമ പ്രകാരം വിവരങ്ങള്‍ തേടിയതിന് ഡിവൈഎഫ്‌ഐ. നേതാവിന്റെ കൊലവിളിയും തെറിവിളിയും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഡിവൈഎഫ്‌ഐ. പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ ബിജുവാണ് ഫോണിലൂടെ ഭീഷണിമുഴക്കിയത്.

എലപ്പുള്ളി പഞ്ചായത്തില്‍ ബിജുവിന്റെ സഹോദരനായ വിനോദ് അടക്കം മൂന്ന് പേര്‍ക്ക് പൊതുമരാമത്ത് കരാര്‍ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം തേടിയതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ. നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

കാല്‍ വെട്ടുമെന്നും 200 ഡിവൈഎഫ്‌ഐ. യൂണിറ്റ് തനിക്കൊപ്പമുണ്ടെന്നും നിന്നെ തീര്‍ക്കാന്‍ അര മണിക്കൂര്‍ മതിയെന്നുമായിരുന്നു ബിജുവിന്റെ കൊലവിളി. കേട്ടാലറയ്ക്കുന്ന തെറിവിളികളും ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഫോണ്‍ സംഭാഷണത്തിലുണ്ട്. സഹോദരന്റെ പൊതുമരാമത്ത് കരാറുകളെക്കുറിച്ച് വിവരങ്ങള്‍ തേടിയതാണ് നേതാവിനെ ചൊടിപ്പിച്ചത്.ഫോണ്‍ സംഭാഷണത്തെക്കുറിച്ച് പിന്നീട് ബിജുവിന്റെ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

SHARE