സാമൂഹിക അടുക്കളയില്‍ വിഷം കലര്‍ത്തുമെന്ന് വ്യാജപ്രചരണം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: സാമൂഹിക അടുക്കളകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചാമക്കാല കോലോത്തും പറമ്പില്‍ അബ്ദുറഹ്മാന്‍ കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവര്‍ വിഷം കലര്‍ത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.വ്യാജപ്രചരണത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

SHARE