വാഹന പരിശോധനക്കിടെ എസ്.ഐയെ ഇടിച്ചിട്ടു; പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു

Policemen simulate an arrest during national security day in Nice, southeastern France, October 10, 2009. REUTERS/Eric Gaillard (FRANCE CRIME LAW SOCIETY) - GM1E5AA1L7N01

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഗ്രേഡ് എസ്.ഐയെ ഇടിച്ചിട്ട പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സ്‌റ്റേഷന്‍ ഉപരോധിച്ചായിരുന്നു പ്രതിയെ രക്ഷപ്പെടുത്തിയത്. പൂന്തുറ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്രനെയാണ് പ്രതി പ്രദീപ് ആക്രമിച്ചത്.

ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിക്കേറ്റ എസ്.ഐ ശൈലേന്ദ്രനെ പരാതിയില്‍ നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്. അമിത വേഗതയില്‍ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പ്രദീപിന്റെ വാഹനം പൊലീസുകാര്‍ തടഞ്ഞത്.

SHARE