ഡൂറണ്ട് കപ്പ് ഫുട്‌ബോള്‍ ; ഫിക്‌സ്ചര്‍ പുറത്തിറക്കി

129 ാം ഓഗസ്റ്റ് 2ന് തുടക്കമാകുന്ന 129മത് ഡൂറണ്ട് കപ്പിന്റെ ഫിക്‌സ്ചര്‍ പുറത്തിറക്കി. ബംഗാളില്‍ വെച്ചാകും ടൂര്‍ണമെന്റ് നടക്കുക. കേരളത്തില്‍ നിന്ന് ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി പങ്കെടുക്കും. ആദ്യമായാണ് ഗോകുലം ഡൂറണ്ട് കപ്പില്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഡി യില്‍ ഉള്‍പ്പെട്ട ഗോകുലം കേരള എഫ് സിയുടെ ആദ്യ മത്സരം ഐ എസ് എല്‍ ക്ലബായ ചെന്നൈയിന്‍ എഫ് സിയുമായാകും.

ഗോകുലം അടക്കം 16 ടീമുകളാണ് ഇത്തവണ ഡൂറണ്ട് കപ്പില്‍ കളിക്കുക. ആറു ഐലീഗ് ക്ലബുകളും, ആറ് ഐ എസ് എല്‍ ക്ലബുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇന്ത്യന്‍ നേവി, എയര്‍ ഫോഴ്‌സ്, ഇന്ത്യന്‍ ആര്‍മി എന്നീ ടീമുകളും ഇത്തവണ ഡൂറണ്ട് കപ്പില്‍ ഉണ്ടാകും. ആര്‍മിയുടെ രണ്ട് ടീമുകള്‍ ആകും ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുക.

ഗോകുലത്തിന്റെ ഫിക്‌സ്ചര്‍

8/8/2019 ; ഗോകുലം – ചെന്നൈയിന്‍
12/08/2019 ; ഗോകുലം – എയര്‍ ഫോഴ്‌സ്
19/08/2019 ; ഗോകുലം – ട്രാവു

SHARE